---
title: "ശബരിമല സ്വർണക്കൊള്ള കേസ്: മുൻ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തും എ അജികുമാറും കസ്റ്റഡിയിൽ"
english_title: "Sabarimala Gold Heist Case: Ex Devaswom President PS Prasanth, A Ajikumar Taken into Custody"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375107/sabarimala-gold-heist-ps-prasanth-ajikumar-custody-2026`"
published_at: "2026-07-28T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68562b9e931_1000198629.jpg"
keywords: ["Sabarimala Gold Heist", "PS Prasanth", "Devaswom Board", "SIT"]
---

# ശബരിമല സ്വർണക്കൊള്ള കേസ്: മുൻ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തും എ അജികുമാറും കസ്റ്റഡിയിൽ

> **Lead Summary:** **കൊല്ലം**: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കം. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെയും എ അജികുമാറിനെയും കൊല്ലം വിജിലൻസ് കോടതി ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു.

## Article Content

**കൊല്ലം**: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കം. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെയും എ അജികുമാറിനെയും കൊല്ലം വിജിലൻസ് കോടതി ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു.

ഇന്ന് വൈകിട്ട് ഇരുവരെയും വീണ്ടും വിജിലൻസ് കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യലിനായി കൊല്ലത്തെ പൊലീസ് ക്ലബിലേക്കാണ് കൊണ്ടുപോയത്. 2019-ൽ നടന്ന സ്വർണക്കൊള്ള മറയ്ക്കാനാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള മുഖ്യപ്രതികൾ 2025-ൽ ദേവസ്വം ബോർഡിന്റെ ഒത്താശയോടെ സ്വർണം പൂശൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നാണ് SIT ഹൈകോടതിയിൽ അറിയിച്ചത്.

ഈ കാലയളവിലെ ദേവസ്വം പ്രസിഡന്റായിരുന്ന പി എസ് പ്രശാന്തിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വ്യക്തത വരൂ എന്ന SITയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കുറച്ച് സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375107/sabarimala-gold-heist-ps-prasanth-ajikumar-custody-2026`)